ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ സ്ഥാപിച്ച പാപ്പാഞ്ഞിയെ നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്
ക്രിസ്മസ്, പുതുവത്സര ആഘോഷത്തിലെ പ്രധാന പരിപാടിയാണ് പാപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങ്.
പുതുവത്സരത്തോട് അനുബന്ധിച്ച് ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ സ്ഥാപിച്ച പാപ്പാഞ്ഞിയെ നീക്കം ചെയ്യാന്‍ പൊലീസ് നോട്ടീസ്. സുരക്ഷാപ്രശ്‌നം ചൂണ്ടികാട്ടിയാണ് ഗാലാ ഡി ഫോര്‍ട്ട് കൊച്ചി ക്ലബ് സ്ഥാപിച്ച പാപ്പാഞ്ഞിയെ മാറ്റാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ക്രിസ്മസ്, പുതുവത്സര ആഘോഷത്തിലെ പ്രധാന പരിപാടിയാണ് പാപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങ്.
ഫോര്‍ട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിലാണ് ഈ ചടങ്ങ് നടക്കുന്നത്. എന്നാല്‍ പരേഡ് ഗ്രൗണ്ടിന് വെറും രണ്ട് കിലോമീറ്റര്‍ അകലെയുള്ള വെളി ഗ്രൗണ്ടിലാണ് ഗാലാ ഡി ഫോര്‍ട്ട് കൊച്ചി ക്ലബ് പാപ്പാഞ്ഞിയെ നിര്‍മിച്ചത്. പരേഡ് ഗ്രൗണ്ടില്‍ മാത്രം ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഇനി സ്വകാര്യ ക്ലബുകളുടെ പാപ്പാഞ്ഞിയെ കത്തിക്കല്‍ പരിപാടിക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്നുമാണ് പൊലീസ് നിര്‍ദ്ദേശം.