ബാര്‍ ജീവനക്കാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു

arrest

ബാറില്‍ ഉണ്ടായ അടിപിടിയുടെ വൈരാഗ്യത്തില്‍ ബാര്‍ ജീവനക്കാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അരൂക്കുറ്റി സ്വദേശികളായ ദീപു സത്യന്‍, വൈശാഖ് എന്നിവരാണ് പിടിയിലായത്. 2023 മെയ് പതിനേഴിനാണ് അരൂര്‍ എ ആര്‍ റെസിഡന്‍സി ബാറിലെ ജീവനക്കാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മുപ്പതോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടിയത്.
ബാര്‍ ഹോട്ടലിലെ ജോലിക്ക് ശേഷം തൊട്ടടുത്ത റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ച് തിരികെ ദേശീയ പാതയിലൂടെ നടന്ന് വരുമ്പോഴാണ് കോട്ടയം സ്വദേശിയായ ശ്രീജിത്തിനെ ഒരു കാര്‍ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെപോകുന്നത്. സാധാരണ അപകടമാണെന്ന് കരുതിയ കേസിലാണ് കഴിഞ്ഞ ദിവസം രണ്ട് പേര്‍ അറസ്റ്റിലായത്. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസിന് തുമ്പുണ്ടായത്. 

Tags