പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് : കടയുടമ പൊലീസ് പിടിയിൽ

rape
rape

മാന്നാർ: ആലപ്പുഴയിൽ സാധനം വാങ്ങുവാനായി കടയിൽ എത്തിയ പതിനാല് വയസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കടയുടമയെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ സ്റ്റോർ ജംഗ്ഷന് സമീപം കട നടത്തി വന്ന ബുധനൂർ ശ്രീനിലയത്തിൽ ശ്രീകുമാറി (50) നെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ട്യൂഷൻ കഴിഞ്ഞ് കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിയെ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.


തുടർന്ന് പെൺകുട്ടി സംഭവം വീട്ടിൽ അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. മാന്നാർ പോലീസ് ഇൻസ്പെക്ടർ എ അനീഷിന്റെ നേതൃത്വത്തിൽ എസ് ഐമാരായ ഗിരീഷ്, സുദീപ്, സിവിൽ പൊലീസ് ഓഫീസർമാരായ സാജിദ്, ഹരിപ്രസാദ്, വനിതാ സിവിൽ പൊലീസ് ഓഫീസർ രജിത എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇതിന് മുൻപ് മോഷണം, മാലപൊട്ടിക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലും ഉൾപ്പെട്ടയാളാണ് പ്രതി എന്ന് പൊലീസ് പറഞ്ഞു.

Tags