പോലീസ് ചെക്കിങ്ങില്‍ ഇനി പേടി വേണ്ട; ലൈസന്‍സ് മൊബൈലില്‍ ആയാലും മതിയെന്ന് ഗതാഗതമന്ത്രി

The distribution of RC books and licenses, which has been stalled for months, will resume next week
The distribution of RC books and licenses, which has been stalled for months, will resume next week

ഡ്രൈവിങ് ലൈസന്‍സ് പുതിയത് ലഭിക്കാന്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന പരാതികള്‍ക്ക് പരിഹാരമായി ഡിജിറ്റല്‍ ലൈസന്‍സുകള്‍ ആവിഷ്‌കരിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ . കോഴിക്കോട് കെ.എസ്.ആര്‍.ടി. ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ച ശീതീകരിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ചിത്രവും, ക്യു.ആര്‍.കോഡുമുള്ള ഡ്രൈവിങ് ലൈസന്‍സ് മൊബൈലുകളിലേക്ക് ഡൗണ്‍ലോഡ് ചെയ്യാം. അത് മൊബൈലില്‍ കാണിച്ചാല്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ സ്വീകരിക്കും. കാര്‍ഡ് അച്ചടിക്കുന്നതിനും അയക്കാനുള്ള തപാല്‍ക്കൂലിയിനത്തിലും വാങ്ങുന്ന 100 രൂപ കുറച്ചായിരിക്കും ഇനി ഡ്രൈവിങ് ലൈസന്‍സ് ഫീസ് ഈടാക്കുക. കാര്‍ഡ് അച്ചടിക്കുന്ന കമ്പനിയുമായുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് അവരെ ഒഴിവാക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.

ഡ്രൈവിങ് പരീക്ഷ പാസായി അത് ഔദ്യോഗികമായി രേഖപ്പെടുത്തുന്നതോടെ ലൈസന്‍സ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. മൊബൈല്‍ നഷ്ടപ്പെട്ടാല്‍ മറ്റൊരു ഫോണിലും ഇതുചെയ്യാന്‍ സാധിക്കും. അച്ചടിച്ച കാര്‍ഡ് രൂപത്തിലുള്ള ഡ്രൈവിങ് ലൈസന്‍സ് തന്നെ വേണമെന്ന് നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് നിയമത്തില്‍ അനുശാസിക്കുന്നത് കണക്കിലെടുത്താണ് ഡിജിറ്റല്‍ ലൈസന്‍സ് ഒരുക്കുന്നത്. ഇത് പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വ്യാജനെ തിരിച്ചറിയാന്‍ സൗകര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Tags