ശബരിമലയില്‍ പൊലീസും ദേവസ്വം ബോര്‍ഡും നല്ല ഏകോപനം ; കെ മുരളീധരന്‍

k muralidharan
k muralidharan

സ്പോട്ട് ബുക്കിങ്ങ് നടപ്പാക്കിയത് ഗുണമായെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ പൊലീസും ദേവസ്വം ബോര്‍ഡും നല്ല ഏകോപനമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ദര്‍ശനം സുഗമമായി നടക്കുന്നുവെന്നും കഴിഞ്ഞ വര്‍ഷത്തെ അനുഭവം വെച്ച് ഇടപെടല്‍ നടത്തിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താനാണ് സ്പോട്ട് ബുക്കിങ്ങ് ആദ്യം വേണമെന്ന് പറഞ്ഞതെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. സ്പോട്ട് ബുക്കിങ്ങ് നടപ്പാക്കിയത് ഗുണമായെന്നും അദ്ദേഹം പറഞ്ഞു.


കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'തിരഞ്ഞെടുപ്പിന് മുമ്പ് ഇനിയും ഒരുപാട് ജോലികള്‍ ബാക്കിയുണ്ട്. ആദ്യം തിരഞ്ഞെടുപ്പ് വിജയിക്കുക എന്നതിന് പ്രാധാന്യമുണ്ട്', അദ്ദേഹം പറഞ്ഞു.

Tags