ഇ​രി​ങ്ങാ​ല​ക്കു​ടയിൽ പോ​ക്സോ കേ​സി​ൽ പ്രതിക്ക് 32 വ​ര്‍ഷം തടവ്

google news
court

ഇ​രി​ങ്ങാ​ല​ക്കു​ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്രതിക്ക് 32 വ​ർ​ഷം ത​ട​വും 1.40 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. ക​യ്‌​പ​മം​ഗ​ലം സ്വ​ദേ​ശി കു​ട്ട​നെ​യാ​ണ് (55) ഇ​രി​ങ്ങാ​ല​ക്കു​ട അ​തി​വേ​ഗ സ്പെ​ഷ്യ​ൽ കോ​ട​തി ജ​ഡ്‌​ജ് സി. ​ആ​ർ. ര​വി​ച​ന്ദ​ർ ശി​ക്ഷി​ച്ച​ത്. 2017 സെ​പ്റ്റം​ബ​ർ മു​ത​ൽ 2018 വ​രെ കാ​ല​യ​ള​വി​ലാ​ണ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത്.

ക​യ്പ​മം​ഗ​ലം പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യി​രു​ന്ന പി.​ജി. അ​നൂ​പും ജ​യേ​ഷ് ബാ​ല​നും കെ.​എ​സ്. സു​ബി​ന്തു​മാ​ണ് അ​ന്വേ​ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. വി​ജു വാ​ഴ​ക്കാ​ല ഹാ​ജ​രാ​യി. സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ടി. ​ആ​ർ. ര​ജി​നി പ്രോ​സി​ക്യൂ​ഷ​ന് സ​ഹാ​യി​യാ​യി. പ്ര​തി​യെ വി​യ്യൂ​ർ ജ​യി​ലി​ലേ​ക്ക് മാ​റ്റി. പി​ഴ സം​ഖ്യ അ​തി​ജീ​വി​ത​ക്ക് ന​ഷ്ട‌​പ​രി​ഹാ​ര​മാ​യി ന​ൽ​കു​വാ​നും ഉ​ത്ത​ര​വു​ണ്ട്.

Tags