മോൻസൻ മാവുങ്കൽ പ്രതിയായ രണ്ടാമത്തെ പോക്‌സോ കേസ് ; വിധി ഇന്ന്

monson mavungal
monson mavungal

പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കൽ പ്രതിയായ രണ്ടാമത്തെ പോക്‌സോ കേസിൽ  വിധി ഇന്ന്. പെരുമ്പാവൂർ അതിവേഗ സ്പെഷ്യൽ കോടതിയാണ്‌ വിധി പറയുക. വീട്ടുജോലിക്കാരിയുടെ പതിനേഴുകാരിയായ മകളെ മോൻസൻ്റെ മാനേജർ ജോഷി പീഡിപ്പിച്ച കേസിലാണ്‌ വിധി പറയുന്നത്.

കേസിൽ ജോഷി ഒന്നാം പ്രതിയും മോൻസൺ മാവുങ്കൽ രണ്ടാം പ്രതിയുമാണ്‌. 2019ലായിരുന്നു കേസിനാസ്‌പദമായ സംഭവം.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തതടക്കമുള്ള കുറ്റങ്ങളാണ്‌ ജോഷിയ്‌ക്ക്‌ മേൽ ചുമത്തിയിരിക്കുന്നത്‌. കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചു വച്ച കുറ്റമാണ്‌ മോൻസന്റെ പേരിലുള്ളത്‌.
 

Tags