ആലുവയിൽ പൊലീസ് സ്റ്റേഷനിൽനിന്ന് പോക്സോ പ്രതി ചാടിപ്പോയി

police
police

കൊച്ചി: പൊലീസ് സ്റ്റേഷനിൽനിന്ന് പോക്സോ കേസ് പ്രതി ചാടിപ്പോയി. ആലുവ പൊലീസ് സ്റ്റേഷനിൽനിന്നും അങ്കമാലി സ്വദേശി ഐസക് ബെന്നിയാണ് രക്ഷപ്പെട്ടത്.

15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് ഇയാളെ പിടികൂടിയിരുന്നത്. സെല്ലിലാക്കിയ ഇയാളെ പൂട്ടിയിരുന്നില്ലെന്നാണ് വിവരം.

സ്റ്റേഷനിലെ മുകൾ നിലയിൽ വാതിൽ തുറന്നാണ് ഇയാൾ രക്ഷപ്പെട്ടത്. 22കാരനായ ഐസക്കിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

Tags