പ്രധാനമന്ത്രി ഇന്ന് പത്തനംതിട്ടയില്‍ ; അനില്‍ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും

modi

ലോക്‌സഭ പ്രചരണത്തിനായി പ്രധാനമന്ത്രി ഇന്ന് പത്തനംതിട്ടയില്‍. രാവിലെ 11ഓടെയാകും പ്രധാനമന്ത്രി ജില്ലയിലെത്തുക. അനില്‍ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറില്‍ പ്രമാടം സ്റ്റേഡിയത്തില്‍ ഇറങ്ങുന്ന അദ്ദേഹം റോഡ് മാര്‍ഗം ജില്ലാ സ്റ്റേഡിയത്തിലെത്തും.

ജില്ലാ സ്റ്റേഡിയത്തിലെ പൊതുസമ്മേളന വേദിയില്‍ പ്രധാനമന്ത്രിയെത്തും. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്ക് പുറമേ മറ്റ് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും ആറ്റിങ്ങലില്‍ മത്സരിക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരന്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവഡേക്കര്‍ അടക്കമുള്ളവരും സമ്മേളന വേദിയിലുണ്ടാകും.

പത്തനംതിട്ടയിലെ പ്രചരണത്തിന് ശേഷം പ്രധാനമന്ത്രി കൊച്ചിയിലേക്ക് മടങ്ങും. 19ന് പാലക്കാട്ട് പ്രധാനമന്ത്രി എത്തുന്നുണ്ട്. അവിടെ റോഡ് ഷോയില്‍ പങ്കെടുക്കും.

Tags