പ്രധാനമന്ത്രി മോദി ഇന്ന് കേരളത്തില്‍ ; പാലക്കാട് റോഡ് ഷോ

modi

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോ ഇന്ന് പാലക്കാട് നടക്കും.രാവിലെ 10 മണിയോടെ മേഴ്‌സി കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് മാര്‍ഗ്ഗം കോട്ടമൈതാനത്തെത്തും. കൃത്യം 10.30 ന് അഞ്ചുവിളക്ക് പരിസരത്തുനിന്ന് റോഡ് ഷോ ആരംഭിക്കും.

 കോട്ടമൈതാനത്തെ അഞ്ചുവിളക്ക് മുതല്‍ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരം വരെയാണ് റോഡ് ഷോ. ഹെഡ് പോസ്റ്റ് ഓഫീസ് പരിസരം വരെയുള്ള 900 മീറ്റര്‍ പരിധിയില്‍ അര ലക്ഷത്തിലധികം പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയെ കാണാന്‍ എത്തുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

Tags