പത്തനംതിട്ട മണിമലയാറിൽ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു
Mar 28, 2025, 19:55 IST


തിരുവല്ല : കൂട്ടുകാർക്കൊപ്പം മണിമലയാറ്റിലെ പുളിക്കീഴിൽ കുളിക്കാൻ ഇറങ്ങിയപ്ലസ് ടു വിദ്യാർത്ഥി മുങ്ങിമരിച്ചു. നിരണം കന്യാത്രയിൽ വീട്ടിൽ അനന്ദു ( 17 ) ആണ് മരിച്ചത്.
പുളിക്കീഴ് ഷുഗർ ഫാക്ടറിക്ക് സമീപം ഇന്നുച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ അനന്ദു നദിയിൽ മുങ്ങിത്താഴുകയായിരുന്നു. തിരുവല്ല , ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നി രക്ഷാ സേനയും സ്കൂബാ ടീമും ചേർന്ന് മൃതദേഹം മുങ്ങി എടക്കുകയായിരുന്നു.
Tags

തലശേരി നഗരമധ്യത്തിൽ വീട്ടിലെ രഹസ്യ അറയിൽനിന്ന് അരക്കോടി രൂപയും 17 കിലോ വെള്ളിയും കണ്ടെടുത്തു; യുവാവ് കസ്റ്റഡിയിൽ
തലശേരി നഗരമധ്യത്തിൽ സ്വകാര്യ വ്യക്തിയുടെ വീടിന്റെ ഗോവണിക്ക് കീഴിലെ രഹസ്യ അറയിൽനിന്നു രേഖകളില്ലാതെ സൂക്ഷിച്ച അരക്കോടി രൂപയും 17.300 കിലോഗ്രാം വെള്ളിയും കണ്ടെത്തി.