പ്ലസ് വൺ ഏക ജാലകം: അപേക്ഷ ഇന്ന് മുതൽ, സമ്പൂർണ്ണ പ്രവേശനം ഉറപ്പാക്കാൻ മിഷൻ പ്ലസ് വൺ പദ്ധതി

google news
plus one application

ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഇന്ന് മുതൽ ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പ്, ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻ്റ് അഡോളസെൻ്റ് കൗൺസിലിങ് സെല്ലിൻ്റെ നേതൃത്വത്തിൽ   സമ്പൂർണ്ണ പ്രവേശനം ഉറപ്പാക്കാൻ മിഷൻ പ്ലസ് വൺ പദ്ധതി ഒരുക്കിയതായി വിദ്യാഭ്യാസ വകുപ്പ്  അധികൃതർ അറിയിച്ചു.

 വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിന് സഹായമൊരുക്കുക, ജില്ലയിൽ പത്താംതരം പൂർത്തീകരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ ഓൺ ലൈൻ രജിസ്ട്രേഷന് പിന്തുണയൊരുക്കുക,പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ സമ്പൂർണ്ണ പ്രവേശനം ഉറപ്പാക്കൽ എന്നിവയാണ് മിഷൻ പ്ലസ് വണിന്റെ ലക്ഷ്യം. 

എസ്.എസ് കെ, നാഷണൽ സർവ്വീസ് സ്‌കീം, വി.എച്ച്.എസ്.ഇ കരിയർ ഗൈഡൻസ് വിഭാഗം, പട്ടികവർഗ്ഗ വികസന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.  പ്രവേശനം സംബന്ധിച്ച സംശയ നിവാരണം, ഹയർ സെക്കൻഡറി വിഷയങ്ങൾ -  തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തൽ എന്നിവക്ക് ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും ഫോക്കസ് പോയൻ്റുകൾ പ്രവർത്തിക്കും. ഉന്നത പഠന മേഖലകൾ, തൊഴിൽ സാധ്യതകൾ സംബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവത്ക്കരണ ക്ലാസുകളും  വിദ്യാലയങ്ങളിൽ ഒരുക്കുന്നുണ്ട്.

Tags