പ്ലസ് വൺ ട്രയൽ: പ്രശ്നങ്ങൾ പരിഹരിച്ചതായി മന്ത്രി പ്ലസ് വൺ ട്രയൽ: പ്രശ്നങ്ങൾ പരിഹരിച്ചതായി മന്ത്രി പ്ലസ് വൺ ട്രയൽ: പ്രശ്നങ്ങൾ പരിഹരിച്ചതായി മന്ത്രി

google news
plus one

തിരുവനന്തപുരം: പ്ലസ് വൺ ട്രയൽ റിസൽറ്റ് പരിശോധിക്കുന്നതിനായി ഒരുക്കിയ പോർട്ടലിന്റെ 4 സെർവറുകളിലും ഒരേസമയം ഒരു ലക്ഷത്തിൽ കൂടുതൽ പേർ പ്രവേശിച്ചതിനാലാണ് ഇന്നലെ ഫലം പരിശോധിക്കുന്നതിന് തടസം നേരിട്ടതെന്ന് മന്ത്രി വി ശിവൻ കുട്ടി.

ഡാറ്റ സെന്റർ, ഐ.ടി മിഷൻ, എൻ.ഐ.സി അധികൃതർ എന്നിവർ കൂടുതൽ സെർവറുകൾ ഒരുക്കി പ്രശ്നം പരിഹരിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ 11.50 മണി വരെ 1,76, 076 പേർ റിസൽറ്റ് പരിശോധിക്കുകയും അതിൽ 47,395 പേർ അപേക്ഷയിൽ തിരുത്തലുകൾ അല്ലെങ്കിൽ ഓപ്ഷനുകൾ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്.

അപേക്ഷ സമർപ്പണ നടപടികൾ സംബന്ധിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രവേശന നടപടികൾ സുഗമമായി നടക്കും. മുൻവർഷത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ആദ്യം തന്നെ അധിക ബാച്ചിലേക്ക് പ്രവേശനം നടക്കുമെന്നും അർഹതയുള്ള എല്ലാവർക്കും പ്രവേശനം ഉറപ്പാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

Tags