പ്ല​സ് വ​ൺ പ്രവേശനം : ര​ണ്ടാം അ​ലോ​ട്ട്​​മെൻറ്​ 11ന്​ ​

google news
admission

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​​ന്‍റെ ആ​ദ്യ അ​ലോ​ട്ട്​​മെൻറി​ൽ പ്ര​വേ​ശ​നം നേ​ടി​യ​ത്​ 2,19,596 പേ​ർ. 25,156 പേ​ർ അ​ലോ​ട്ട്​​മെൻറ്​ ല​ഭി​ച്ചി​ട്ടും പ്ര​വേ​ശ​നം നേ​ടി​യി​ല്ല. പ്ര​വേ​ശ​നം നേ​ടാ​ത്ത സീ​റ്റു​ക​ൾ ര​ണ്ടാം അ​ലോ​ട്ട്​​മെൻറി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ന്​ ഉ​ൾ​പ്പെ​ടെ 1189 ​പേ​ർ​ക്ക്​ പ്ര​വേ​ശ​നം നി​ര​സി​ച്ചു. 6155 പേ​ർ​ക്ക്​ സ്​​പോ​ർ​ട്​​സ്​ ക്വോ​ട്ട​യി​ലും പ്ര​വേ​ശ​നം ന​ൽ​കി. ഇ​തി​ൽ 2519 പേ​ർ സ്ഥി​രം പ്ര​വേ​ശ​ന​വും 1895 പേ​ർ താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​ന​വും നേ​ടി. 1736 പേ​ർ പ്ര​വേ​ശ​നം നേ​ടി​യി​ല്ല. ര​ണ്ടാം അ​ലോ​ട്ട്​​മെൻറ്​ ഈ ​മാ​സം 11ന്​ ​രാ​ത്രി​യോ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ലോ​ട്ട്​​മെൻറ്​ ല​ഭി​ക്കു​ന്ന​വ​ർ​ക്ക്​ 12, 13 തീ​യ​തി​ക​ളി​ൽ സ്​​കൂ​ളി​ൽ പ്ര​വേ​ശ​നം നേ​ടാം.

Tags