പട്ടികജാതിക്ഷേമ സമിതി മൂന്നാം സംസ്ഥാന സമ്മേളനം നാളെ
kodiyeri balakrishnan

തിരുവനന്തപുരം : നാളെ മുതല്‍ ബുധനാഴ്ച വരെ പട്ടികജാതിക്ഷേമ സമിതി മൂന്നാം സംസ്ഥാന സമ്മേളനം നടക്കും. എ.കെ.ജി ഹാളില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ചൊവ്വാഴ്ച രാവിലെ 9ന് ഉദ്ഘാടനം ചെയ്യും.ജസ്റ്റിസ് കെ.ചന്ദ്രു മുഖ്യാതിഥിയാകും.

മുഖ്യമന്ത്രി പിണറായി വിജയന്‍ പുത്തരിക്കണ്ടത്ത് 18ന് വൈകിട്ട് 5ന് നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാധാകൃഷ്ണന്‍,എ.കെ.ബാലന്‍, ഡോ.പി.കെ.ബിജു,സി.പി.എം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍,അഡ്വ.കെ.സോമപ്രസാദ്,എസ്.അജയകുമാര്‍, വണ്ടിത്തടം മധു തുടങ്ങിയവര്‍ പങ്കെടുക്കും.

Share this story