യുഡിഎഫ് സ്ഥാനാർത്ഥിയെ സഹായിക്കിച്ചെന്നത് ഒരു വസ്തുതയും ഇല്ലാത്ത ആരോപണം; പി കെ കൃഷ്ണദാസ്

google news
pk krishnadas

തിരുവനന്തപുരം: 2019ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെ സഹായിച്ചെന്ന ബിജെപി ഓഫീസ് സെക്രട്ടറി  ജയരാജ് കൈമളിന്റെ ശബ്ദ സംഭാഷണത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. യുഡിഎഫ് സ്ഥാനാർത്ഥിയെ സഹായിച്ചു എന്നത് ഒരു വസ്തുതയും ഇല്ലാത്ത ആരോപണമാണെന്നും ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. 

ആറ്റിങ്ങലിൽ 2014ല്‍ കിട്ടിയത് 89,000 വോട്ടുകളാണെന്നും അത് 2,50,000ലേക്ക് ഉയർത്തിയത് തങ്ങളാണെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.
റെക്കോർഡ് വോട്ടാണ് കഴിഞ്ഞ തവണ ആറ്റിങ്ങലിൽ എൻഡിഎയ്ക്ക് ലഭിച്ചത്. 2019ൽ ജയരാജ് തങ്ങളുടെ ഓഫീസ് സെക്രട്ടറി അല്ലായിരുന്നുവെന്നും 2018 മുതൽ 21 വരെ ഓഫീസ് സെക്രട്ടറി ഗിരീശൻ ആയിരുന്നുവെന്നും പറഞ്ഞ പി കെ കൃഷ്ണദാസ്, 2022 ലാണ് ജയരാജ് ഞങ്ങളുടെ ഓഫീസ് സെക്രട്ടറി ആയതെന്നും വ്യക്തമാക്കി.