കെ പി സി സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പി ജെ കുര്യന്‍ പങ്കെടുക്കില്ല
pjkurien

തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ കെ പി സി സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കില്ല.രാഹുല്‍ ഗാന്ധിക്കെതിരെ കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനമായിരുന്നു കുര്യന്‍ നടത്തിയത്. ഈ സാഹചര്യത്തിലാണ് പി ജെ കുര്യന്‍ വിട്ടുനില്‍ക്കുന്നതെന്നാണ് പൊതുവെ വിലയിരുത്തുന്നത്. അതേസമയം വ്യക്തിപരമായ കാരണങ്ങളാല്‍ പങ്കെടുക്കില്ലെന്നാണ് കുര്യന്‍ അറിയിച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധിക്കെതിരായ പരസ്യമായ പരാമര്‍ശം രാഷ്ട്രീയകാര്യ സമിതിയില്‍ വലിയ ചര്‍ച്ചയാകുമെന്ന കാര്യം ഉറപ്പാണ്. ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടിയ സ്ഥിരതയില്ലാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് കുര്യന്‍ പറഞ്ഞിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചിട്ടും പല നയപരമായ കാര്യങ്ങളിലും അദ്ദേഹം ഇടപെടുന്നുവെന്നും കുര്യന്‍ വിമര്‍ശിച്ചിരുന്നു.

Share this story