പിണറായി വിജയന് ആര്‍എസ്എസ് മനോഭാവമെന്നത് പ്രചാരവേല; ബൃന്ദ കാരാട്ട്
Updated: Oct 2, 2024, 07:24 IST
പി ബി അംഗമായ പിണറായി വിജയന് ആര്‍എസ്എസ് മനോഭാവമാണെന്ന പ്രചാരവേല നടക്കുന്നതായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.
കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ കോടിയേരി മുളിയില്‍നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു.
അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പരാതികളില്‍ അന്വേഷണം നടക്കുകയാണ്. ഫലം ജനങ്ങളെ അറിയിക്കും. തെറ്റായ വാര്‍ത്തകള്‍ നേരിടേണ്ടത് എങ്ങനെയെന്ന് കോടിയേരി പഠിപ്പിച്ചു. ജനങ്ങള്‍ക്ക് മുന്നില്‍ സത്യം പറയണം. സത്യമെന്തെന്ന് കൃത്യമായി പറയുകയാണ് ശരിയായ മാര്‍ഗമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.