'പ്രിയപ്പെട്ട സഖാവ് വി എസ്സിന്'; കേരളത്തിന്റെ വിപ്ലവ സൂര്യന് ജന്മദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

vs birthday
vs birthday

കേരളത്തിന്റെ വിപ്ലവ സൂര്യൻ വി എസ് അച്യുതാനന്ദന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി  പിറന്നാൾ ആശംസകൾ നേർന്നത്. ‘പ്രിയപ്പെട്ട സഖാവ് വി എസ്സിന് പിറന്നാൾ ആശംസകൾ’ എന്ന് കുറിപ്പോടെയാണ് ആശംസ പങ്കുവച്ചത്.

പുന്നപ്രയിലുദിച്ച് കേരളത്തിന്റെ വിപ്ലവസൂര്യനായി ജ്വലിക്കുന്ന വി എസ് അച്യുതാനന്ദൻ നൂറ്റിയൊന്നിന്റെ നിറവിൽ. ഞായറാഴ്‌ച 102–ാം വയസ്സിലേക്ക്‌ പ്രവേശിക്കുകയാണ്‌ അദ്ദേഹം. തിരുവനന്തപുരത്ത്‌ വേലിക്കകത്ത് വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന വി എസിന്റെ പിറന്നാൾ ഇക്കുറിയും കാര്യമായ ആഘോഷങ്ങളില്ലാതെ. 1923 ഒക്ടോബർ 20നാണ്‌ ജനനം.

കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന കേക്ക് മുറിക്കൽ ചടങ്ങ് മാത്രമാണുണ്ടാകുകയെന്ന് മകൻ അരുൺകുമാർ പറഞ്ഞു. വൈകിട്ട് തിരുവനന്തപുരത്ത്‌ പ്രദേശവാസികൾ പായസ വിതരണം ഒരുക്കിയിട്ടുണ്ട്. പുന്നപ്രയിലെ വീട്ടിൽ സിപിഐ എം ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറന്നാളാഘോഷിക്കും.

Tags