തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പിണറായി വിജയന്‍ നവംബര്‍ ആറിന് വയനാട്ടിലെത്തും

pinarayi vijayan
pinarayi vijayan

വയനാട്: വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആറിന് മണ്ഡലത്തില്‍. മൂന്ന് കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി പൊതുയോഗങ്ങളില്‍ പങ്കെടുക്കുക.

വരുന്ന ആറാം തീയതി കല്‍പ്പറ്റയിലും മുക്കത്തും എടവണ്ണയിലും ആണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥന നടത്തുന്ന റാലിയും എല്ലാ മണ്ഡലങ്ങളിലും ഉണ്ടാകും. സ്ഥാനാര്‍ത്ഥിയുടെ വാഹന പ്രചരണ യാത്ര കഴിഞ്ഞദിവസം മുതല്‍ തുടങ്ങി.

ബിജെപി സ്ഥാനാര്‍ഥി നവ്യാ ഹരിദാസ് വണ്ടൂര്‍ , നിലമ്പൂര്‍ മണ്ഡലങ്ങളിലാണ് ഇന്നത്തെ പ്രചരണം നടത്തിയത്.നവ്യക്കുവേണ്ടി പ്രചാരണം നടത്താന്‍ രണ്ടാം തീയതി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നാലിന് മുന്‍കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്‍ ഏഴിന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി എന്നിവരും ജില്ലയില്‍ എത്തുന്നുണ്ട്.

Tags