മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി

pinarayi vijayan

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയില്‍ മാറ്റം വരുത്തി. കുടുംബത്തോടൊപ്പം അദ്ദേഹം ദുബായിലെത്തി. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ദുബായില്‍നിന്ന് ഓണ്‍ലൈനായി പങ്കെടുക്കുമെന്നാണു സൂചന. ദുബായ് ഗ്രാന്‍ഡ് ഹയാത്തിലാണ് മുഖ്യമന്ത്രി താമസിക്കുന്നത്.

ഇന്ന് സിംഗപ്പൂരില്‍നിന്നു യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന വിവരം. 19ന് ആണ് ദുബായില്‍ മടങ്ങിയെത്താന്‍ നിശ്ചയിച്ചിരുന്നത്. ഈ തീയതികളിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ശനിയാഴ്ച കേരളത്തിലേക്കു തിരിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

പരിഗണനാ വിഷയങ്ങള്‍ കുറവായതിനാല്‍ കഴിഞ്ഞ ആഴ്ച മന്ത്രിസഭാ യോഗം ഉപേക്ഷിച്ചിരുന്നു. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണു കൂടുതല്‍ വിഷയങ്ങള്‍ പരിഗണനയില്‍ വരാത്തത്. വോട്ടെണ്ണല്‍ ജൂണ്‍ നാലിനാണെങ്കിലും പെരുമാറ്റച്ചട്ടം 6 വരെ തുടരും.

Tags