വിമാനത്തില്‍ പ്രതിഷേധക്കാര്‍ കയറുന്ന കാര്യം മുഖ്യമന്ത്രി മുന്‍പേ അറിഞ്ഞിരുന്നു : കോടിയേരി
kodiyeri balakrishnan

പ്രതിഷേധക്കാര്‍ വിമാനത്തില്‍ കയറുന്ന കാര്യം നേരത്തെ തന്നെ മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുരക്ഷാ ജീവനക്കാര്‍ മുഖ്യമന്ത്രിയെ നേരത്തെതന്നെ വിവരം ധരിപ്പിച്ചിരുന്നെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. 

യാത്രക്കാരെന്ന നിലയില്‍ ആരെയും തടയേണ്ട എന്ന് മുഖ്യമന്ത്രി തന്നെയാണ് സുരക്ഷാ ജീവനക്കാരോട് പറഞ്ഞത്.
മുഖ്യമന്ത്രി ഇറങ്ങിയതിന് ശേഷമാണ് പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കിയതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തിങ്കളാഴ്ച കോഴിക്കോട് സിപിഐഎം പുറമേരി ലോക്കല്‍ കമ്മറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശങ്ങള്‍. 

Share this story