ഫ്രാൻസിൽ നിന്നും ശബരിമല ദർശനത്തിന് എത്തിയ തീർഥാടക ഹൃദയാഘാതം മൂലം മരിച്ചു

death
death

ശബരിമല : ശബരിമല ദർശത്തിനായി ഫ്രാൻസിൽ നിന്നും എത്തിയ തീർഥാടക ഹൃദയാഘാതം മൂലം മരിച്ചു. ഫ്രാൻസ് നോയിസിലേസെക് സ്വദേശി പെരിമ്പലക്ഷ്മി നാഗരത്നം (73 ) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ പത്തേകാലോടെ നീലിമല കയറ്റത്തിനിടെ കുഴഞ്ഞുവീണ പെരിമ്പലക്ഷ്മിയെ ഡോളിയിൽ സമീപത്തെ എമർജൻസി മെഡിക്കൽ സെൻററിൽ എത്തിച്ചു.

തുടർന്ന് ആംബുലൻസിൽ പമ്പ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തുടർ നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Tags