ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞ് വീണു മരിച്ചു
Nov 29, 2024, 09:48 IST
ശബരിമല: ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞ് വീണു മരിച്ചു. തമിഴ്നാട് കാഞ്ചീപുരം സ്വദേശി അൻബലഗൻ (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.
ക്യൂ കോംപ്ലക്സിൽ കുഴഞ്ഞ് വീണ ഇദ്ദേഹത്തെ ഉടൻ സന്നിധാനം ഗവൺമെൻ്റ് ഡിസ്പെൻസറിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.