വയനാട്ടില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്
Tue, 17 Jan 2023

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റു. തലപ്പുഴ ചിറക്കരയിലാണ് സംഭവം നടന്നത്. ചിറക്കര ചേരിയില്‍ വീട്ടില്‍ ജംഷീറയ്ക്കാണ് പരിക്കേറ്റത്. എസ്റ്റേറ്റ് തൊഴിലാളിയായ ജംഷീറ ഫാക്ടറിയിലേക്ക് പോകുന്നതിനിടയിലാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്. രാവിലെ വീടിന്റെ സമീപത്ത് വെച്ചാണ് ജംഷീറയെ ആക്രമിച്ചത്. കാലിന് പരിക്കേറ്റ യുവതിയെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.