സംസ്ഥാനത്തെ കുടുംബ ആരോഗ്യകേന്ദ്രങ്ങളിലെ ഫാർമസിസ്റ്റുമാർക്ക് ഉച്ച ഭക്ഷണ ഇടവേള അനുവദിക്കണം

dsg

 തിരുവല്ല:സംസ്ഥാനത്തെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലെ ഫാർമസിസ്റ്റു മാർക്ക് ഉച്ചഭക്ഷണത്തിനു ഇടവേള അനുവദിക്കണമെന്നും,താൽക്കാലിക ജീവനക്കാരുടെ നിയമനം വെട്ടിക്കുറച്ചത് പുന. പരിശോധിക്കണമെന്നും കേരള ഗവണ്മെന്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേ ളനം ആവശ്യപ്പെട്ടു.


 കേരള ഗവണ്മെന്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ 66- മത് സംസ്ഥാനസമ്മേളനത്തിന് റെ ഭാഗമായ പ്രതിനിധി സമ്മേളനം 11-5-24 ന് രാവിലെ 10 മണിക്ക് തിരുവല്ല ബിലീവേഴ്‌സ് ചർച്ച് യൂത്ത് സെന്ററിൽ ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്തു.സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ആരോഗ്യസേവനരംഗത്ത് കേരള സർക്കാർ കൂടുതൽ ശ്രദ്ധിക്കുന്നു ണ്ടെന്നും,  ഫാർമസിസ്റ്റുകളുടെ സേവനം മഹത്തരമാണെനും അദ്ദേഹം പറഞ്ഞു.

 ശ്രീ. ജോ മൈക്കിൾ എം എൽ എ മുഖ്യാഥിതി ആയിരുന്നു.പ്രസിഡന്റ് എസ്. വിജയകുമാർ അധ്യക്ഷത വഹിച്ചു. ഫിലിപ്പ് അഗസ്തി, എം. എസ്. മനോജ്‌കുമാർ, ടി. ജി. മനോജ്‌ എന്നിവർ സംസാരിച്ചു.ചർച്ചക്ക് ശേഷം റിപ്പോർട്ടും കണക്കുകളും അംഗീകരിച്ചു.

 മരുന്നുകളുടെ ഗുണനിലവാര പരിശോധന കർശനമാക്കുക,ജില്ലാ, ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ക്ലിനിക്കൽ ഫാർമസി വിഭാഗം ആരംഭിയ്ക്കുക ശബരിമല ഡ്യൂട്ടി യുടെ കാല ദൈർഘ്യം ഒരാഴ്ചയായി നിജപ്പെടുത്തുക,പമ്പ ബേസ് ക്യാമ്പിൽ സ്ഥിരം ഫാർമസിസ്റ്റ് സ്റ്റോർ കീപ്പർ തസ്തിക അനുവദിക്കുക,ഡെന്റൽ കോളേജുകളിൽ ഫാർമസിസ്റ്റ് തസ്തിക അനുവദിക്കുക,ഇ എസ് ഐ റീജ്യനൽ സ്റ്റോറുകളിൽ സ്റ്റോർ സൂപ്രണ്ട് തസ്തിക അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

ഭാരവാഹികളായി:എസ്.വിജയകുമാർ(പ്രസിഡന്റ് )അനിത. ഡി. എൻ, വിനോദ്കുമാർ. കെ മണികണ്ഠൻ എ. വി (വൈസ്പ്രസി) എം. എസ്. മനോജ്‌കുമാർ(ജനറൽ സെക്രട്ടറി),ശ്രീവിദ്യ.കെ ജി,കല. വൈ.പവിത്രൻ, രൂപേഷ്.കെ(സെക്രട്ടറിമാർ)അഭിലാഷ് ജയറാം(ട്രഷറർ), മനോജ്‌. ടി. ജി (എഡിറ്റർ),ഗണേഷ്. എസ് (ഓഫീസ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു..എം. എസ്. മനോജ്‌കുമാർ  ജനറൽ സെക്രട്ടറി തിരുവല്ല,രണ്ടു ദിവങ്ങളിലായി നടന്ന സമ്മേളനം വൈകി 3 ന് സമാപിച്ചു.
 

Tags