ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുളള ഹര്‍ജി കോടതി ഇന്നു പരിഗണിക്കും
Sep 6, 2024, 07:04 IST
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
മുന്‍ എംഎല്‍എ ജേസഫ് എം പുതുശേരിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. നേരിട്ട് നിയമ നടപടികള്‍ക്ക് തയാറാകാന്‍ മൊഴി നല്‍കിയവര്‍ക്ക് പ്രയാസമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ത്തന്നെയുണ്ടെന്നും അതിനാല്‍ കോടതിയിടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ആവശ്യം.