പെരിയ ഇരട്ട കൊലക്കേസിലെ 9 പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

9 accused in Periya double murder case shifted to Kannur Central Jail
9 accused in Periya double murder case shifted to Kannur Central Jail

കാസർകോട് : പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട 9 പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.  വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് ഇവരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

 പ്രതികളായ രജ്ഞിത്ത്, സുധീഷ്, ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ,  പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയിൽ മാറ്റിയിരിക്കുന്നത്. ഇന്ന് രാവിലെ 8.15 ന് വിയ്യൂരിൽ നിന്ന് 9 പേരെയും കണ്ണൂരിലേക്ക് കൊണ്ടുപോയി. കോടതി നിർദേശപ്രകാരമാണ് ഇവരെ മാറ്റിയതെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി.  ഒൻപതു പേർക്കും ഇരട്ട ജീവപര്യന്തം ശിക്ഷ സിബിഐ കോടതി വിധിച്ചിരുന്നു.

വിചാരണ കോടതിയായ കൊച്ചി സിബിഐ കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് പ്രതികളെ ജയില്‍ മാറ്റിയതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. ശിക്ഷിക്കപ്പെട്ട തങ്ങളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് പ്രതികൾ തന്നെ ആവശ്യപ്പെട്ടിരുന്നു, ബന്ധുക്കൾക്കടക്കം വന്നുകാണാൻ ഇതാണ് നല്ലതെന്നും പ്രതികൾ പറഞ്ഞിരുന്നു. ഇത് വിചാരണ കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് പ്രതികളുടെ ജയിൽ മാറ്റം.

Tags