പേപ്പാറ ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തും; ജാഗ്രതാ നിർദേശം
Oct 27, 2024, 09:53 IST
തിരുവനന്തപുരം : പേപ്പാറ ഡാമിന്‍റെ നിലവിൽ അടച്ചിട്ടിരിക്കുന്ന ഷട്ടറുകൾ തുറക്കും. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് (ഒക്ടോബർ – 27) രാവിലെ 9:00 മണിക്ക് ഒന്നു മുതൽ നാലുവരെയുള്ള ഷട്ടറുകൾ ഒരോന്നും 10 സെന്‍റി മീറ്റർ വീതം ഉയർത്തുമെന്നും ഡാമിന്‍റെ പരിസര വാസികൾ ജാഗ്രത പുലർത്തണമെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു.