മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയവര്‍ ശ്വാസംമുട്ടി മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു

dead

കോവൂര്‍ ഇരിങ്ങാടന്‍ പള്ളിയില്‍ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. ചേവായൂര്‍ പൊലീസാണ് കേസെടുത്തത്. സംഭവത്തില്‍ കെട്ടിടം ഉടമയുടേയും ഹോട്ടല്‍ ഉടമയുടേയും മൊഴി പൊലീസ് രേഖപ്പെടുത്തും. അമ്മാസ് ദാബ എന്ന ഹോട്ടലിലായിരുന്നു സംഭവം.

കിനാലൂര്‍ സ്വദേശി അശോകന്‍, കൂട്ടാലിട സ്വദേശി റിനീഷ് എന്നിവരാണ് മരിച്ചത്. പത്തടിയോളം താഴ്ചയുള്ള ടാങ്കിലാണ് ഇവര്‍ ഇറങ്ങിയത്. ആദ്യം ഇറങ്ങിയ ആള്‍ ബോധംകെട്ട് വീണതോടെ രണ്ടാമത്തെ ആളും ഇറങ്ങുകയായിരുന്നു. എന്നാല്‍ ഇദ്ദേഹവും ബോധം കെട്ടുവീണു. തുടര്‍ന്ന് വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാ സേന എത്തി ഇവരെ പുറത്തെത്തിച്ചു. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Tags