ക്ഷേമ പെൻഷൻ വിതരണ ഇൻസെന്റീവ്‌ 12.88 കോടി അനുവദിച്ചു

google news
Minister KN Balagopal

സാമൂഹ്യസുരക്ഷ പെൻഷൻ ഗുണഭോക്താക്കൾക്ക്‌ നേരിട്ട്‌ എത്തിക്കുന്നതിന്‌ സംഘങ്ങൾക്കുള്ള ഇൻസെന്റ്‌ 12.88 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജൂലൈ, ആഗസ്‌ത്‌ മാസങ്ങളിലെ പെൻഷൻ വിതരണത്തിനുള്ള തുകയാണിത്‌. 22.49 ലക്ഷം പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സഹ കരണ സംഘങ്ങൾ വഴി നേരിട്ട്‌ പെൻഷൻ തുക എത്തിക്കുന്നു. ഇതിനുള്ള പ്രതിഫലമായാണ്‌ ഇൻസെന്റീവ്‌ നൽകുന്നത്‌.

വിരമിച്ച ജീവനക്കാർക്കും അധ്യാപകർക്കും പതിനൊന്നാം പെൻഷൻ പരിഷ്‌കരണ കുടിശിക മൂന്നാം ഗഡു അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 5.07 ലക്ഷം പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക. 628 കോടി രൂപ ഇതിനായി അനുവദിച്ച്‌ ഉത്തരവിറക്കി.

Tags