പീച്ചി ദുരന്തം, മൂന്നാമത്തെ പെണ്‍കുട്ടിയും മരിച്ചു
Jan 15, 2025, 05:16 IST
സുഹൃത്തിന്റെ വീട്ടില്‍ തിരുന്നാള്‍ ആഘോഷത്തിന് വന്നതായിരുന്നു ഇവര്‍.
പീച്ചി ഡാം റിസര്‍വോയറിലെ കയത്തില്‍ നാല് വിദ്യാര്‍ത്ഥിനികള്‍ വീണുണ്ടായ അപകടത്തില്‍ ഒരു മരണം കൂടി സ്ഥിരീകരിച്ചു. പട്ടിക്കാട് സ്വദേശിനി പതിനാറ് വയസ്സുള്ള എറിനാണ് മരിച്ചത്. ഇതോടെ മരണം മൂന്നായി. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് എറിന്. അപകടത്തില്‍ പെട്ട അലീന,ആന്‍ ഗ്രേയ്സ് എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. ചികിത്സയിലിരിക്കുന്ന നാലാമത്തെ പെണ്‍കുട്ടി നിമ ഇന്നലെ തന്നെ അപകടനില തരണം ചെയ്തിരുന്നു.
സുഹൃത്തിന്റെ വീട്ടില്‍ തിരുന്നാള്‍ ആഘോഷത്തിന് വന്നതായിരുന്നു ഇവര്‍.
ജനുവരി 12-ാം തീയതി വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. നാല് പേരും റിസര്‍വോയറില്‍ വീഴുകയായിരുന്നു. ഇവര്‍ ഇറങ്ങിയ ഭാഗത്ത് കയമുണ്ടായിരുന്നു. അതില്‍ അകപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികള്‍ പറയുന്നു