ബിജെപിക്ക് തലവേദനയായി പി.സി- തുഷാര്‍ പോര്: സീറ്റ് ലഭിക്കാത്തതിന് കാരണം പിണറായി- വെള്ളാപ്പള്ളി- തുഷാര്‍ കൂട്ടുകെട്ടെന്ന് പി.സി. ജോര്‍ജ്

google news
PC Tushar war has become a headache for BJP


കോട്ടയം: ബിജെപി തിരുവനന്തപുരത്തിനും തൃശൂരിനുമൊപ്പം എ ക്ലാസ് മണ്ഡലമായി കണ്ട് പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന സ്ഥലമാണ് പത്തനംതിട്ട പാര്‍ളമെന്റ് മണ്ഡലം. എന്താണ് പത്തനംതിട്ടയുടെ പ്രധാന്യം മെന്ന് ചോദിച്ചാല്‍ 2019ല്‍ കെ. സുരേന്ദ്രന്‍ 297396 വോട്ട് ഈ മണ്ഡലത്തില്‍ നിന്നും നേടി. 2014ല്‍ എം.ടി. രമേശ് 138,954 വോട്ടാണ് നേടാന്‍ കഴിഞ്ഞത്. അതായത് കൃത്യമായ വോട്ട് വര്‍ദ്ധന മണ്ഡലത്തില്‍ ഉണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചു.

ഇക്കുറി ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കി മണ്ഡലം പിടിക്കണമെന്നായിരുന്നു പ്രവര്‍ത്തകര്‍ ആഗ്രഹിച്ചിരുന്നത്. പി.സി. ജോര്‍ജ് ബിജെപിയില്‍ എത്തിയതോടെ പത്തനംതിട്ട മണ്ഡലം പി.സിക്ക് എന്ന ധ്വനിയും മണ്ഡലത്തില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ദല്‍ഹിയില്‍ നടന്നതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു.

Pathanamthitta was not nominated Disgruntled  PC George

പി.ജി. ജോര്‍ജിന് പകരം പത്തനംതിട്ടയില്‍ അനില്‍ ആന്റണി സ്ഥാനാര്‍ത്ഥിയായി. എന്തായാലും ഇതിന് ശേഷം പി.സി. ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും ഒളിഞ്ഞും തെളിഞ്ഞും കുത്തുന്നത് വെള്ളാപ്പള്ളിക്കും തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരെയാണ്. തന്റെ സ്ഥാനാര്‍ത്ഥിത്വം ഇല്ലാതാക്കിയതിന് പിന്നില്‍ പിണറായിയും വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയുമാണെന്ന് പി.സി. ജോര്‍ജ് തുറന്നടിച്ചിട്ടുണ്ട്.

കോട്ടയം സീറ്റ് ബിഡിജെഎസിന് നല്‍കുമെന്നാണ് കേള്‍ക്കുന്നത്. തുഷാര്‍ ഇവിടെ നിന്നും ജയിക്കുന്നത് എങ്ങനെയെന്ന് കാണാമെന്നും ഒരു പടികൂടി കടന്ന് പി.സി. ജോര്‍ജ് ഇന്ന് പറഞ്ഞിട്ടുണ്ട്. അതേസമയം; തൃശൂരില്‍ സുരേഷ് ഗോപിയ്ക്കും പത്തനംതിട്ടയില്‍ പി.സി. ജോര്‍ജിനും സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് തുഷാര്‍ വെള്ളാപ്പള്ളി ബിജെപി സംസ്ഥാന നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്നാണ് ലഭിക്കുന്ന പുതിയ വിവരം. തൃശൂരില്‍ തുഷാറിന്റെ വാശി പാര്‍ട്ടി അംഗീകരിച്ചില്ല. പത്തനംതിട്ടയില്‍ പി.സി. ജോര്‍ജിനെ ഒഴുവാക്കി തുഷാറിനെ ശമിപ്പിക്കുകയും ചെയ്തുവെന്നാണ് വിവരം.

Tags