പി സി ജോര്‍ജിന്റെ മാഹിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അത്യന്തം അപലപനീയവും ഖേദകരവും ; ബിജെപി മാഹി മേഖല കമ്മിറ്റി

google news
pc george

പി സി ജോര്‍ജിന്റെ മാഹിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അത്യന്തം അപലപനീയവും ഖേദകരവുമാണെന്ന് ബിജെപി മാഹി മേഖല കമ്മിറ്റി പ്രസിഡന്റ് സി ദിനേശന്‍. ജോര്‍ജ് ബിജെപിയുടെ വക്താവല്ലെന്നും അദ്ദേഹം ആരോപിച്ചു. സാംസ്‌കാരിക പൈതൃകവും സാമൂഹിക ഔന്നത്യവുമുള്ള ഒരു പരിഷ്‌കൃത ജനതയെ എവിടെനിന്നോ കിട്ടിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അടച്ചാക്ഷേപിച്ചതിനെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും സി ദിനേശന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കോഴിക്കോട് വെച്ച് നടത്തിയ പ്രസംഗത്തിലാണ് മയ്യഴി വേശ്യകളുടെ കേന്ദ്രമാണ് എന്ന് പി സി ജോര്‍ജ് പറഞ്ഞത്. രാത്രി കാലങ്ങളില്‍ ഇതുവഴി യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു. ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയിരുന്ന പ്രദേശമാണ് മയ്യഴിയെന്നും പി സി ജോര്‍ജ് ആരോപിച്ചിരുന്നു.


പി സി ജോര്‍ജ് നടത്തിയ പ്രസം?ഗം പ്രതിഷേധാര്‍ഹമാണെന്ന് രമേശ് പറമ്പത്ത് എംഎല്‍എ പറഞ്ഞിരുന്നു. മയ്യഴിയിലെ സ്ത്രീ സമൂഹമടക്കമുള്ള ജനങ്ങളെയാകെ പി സി ജോര്‍ജ് അപമാനിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതിനും നാട്ടില്‍ കലാപം സൃഷിടിക്കാന്‍ ശ്രമിച്ചതിനും പി സി ജോര്‍ജിനെതിരെ നിയമനടപടികളുമായി കോണ്‍?ഗ്രസ് മുന്നോട്ട് പോകുമെന്നും എംഎല്‍എ പറഞ്ഞിരുന്നു.

Tags