സ്വന്തം ലോക്സഭാ മണ്ഡലമായ പത്തനംതിട്ട വിട്ട് മറ്റൊരിടത്തും മത്സരിക്കില്ലെന്ന് പി സി ജോർജ്

google news
pc george
പി.സി. ജോർജ് കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായേക്കുമെന്ന

പത്തനംതിട്ടയിൽ മത്സരിക്കുമെന്ന സൂചന നൽകി പി സി ജോർജ്. മത്സരിക്കണമെന്ന് ആവശ്യം പലരും ഉന്നയിച്ചു. ലോക്സഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ പത്തനംതിട്ട അല്ലാതെ മറ്റൊരു മണ്ഡലം പരിഗണനയിലില്ലെന്ന് പി സി ജോർജ് പറഞ്ഞു. സ്വന്തം ലോക്സഭാ മണ്ഡലമായ പത്തനംതിട്ട വിട്ട് മറ്റൊരിടത്തും മത്സരിക്കില്ല.

പി.സി. ജോർജ് കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹത്തോടായിരുന്നു പ്രതികരണം. മത്സരിച്ചാൽ ജയം ഉറപ്പ്. തൊമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പോകും.

തന്റെ പേര് കേട്ടപ്പോഴേ ആന്റോ ആന്റണി പേടിച്ച് മണ്ഡലം മാറ്റി ചോദിച്ചുവെന്നും പി സി ജോർജ് വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ജനപക്ഷം ബിജെപിയിലേക്ക് ലയിച്ചത്.

Tags