ഇടതുമുന്നണിയിൽ‌ പ്രയാസങ്ങളെന്ന് പി.സി.ചാക്കോ

google news
pc chacko

കൊട്ടാരക്കര : ഇടതുമുന്നണിയിൽ‌ നിൽക്കുന്നതിൽ ഒരുപാട് പ്രയാസങ്ങൾ ഉണ്ടെന്നും എന്നാൽ ദേശീയ രാഷ്ട്രീയത്തിൽ ബന്ധം അനിവാര്യമാണെന്നും എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പുറത്താക്കാനുള്ള സഖ്യം രൂപപ്പെടുത്തലാണ് എൻസിപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എൻസിപി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സി.ചാക്കോ.

രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും തൊട്ടുകൂടായ്മയിൽ വിശ്വസിക്കുന്നവരാണ്. യുപിയിലും മറ്റും ബിജെപിയെ അധികാരത്തിൽ തിരികെ എത്തിച്ചത് കോൺഗ്രസിന്റെ തെറ്റായ നിലപാടുകളാണ്. സ്വന്തം നിലപാടു പ്രഖ്യാപിക്കാതെ കോൺഗ്രസിനെ വിശ്വസിക്കാനാകില്ലെന്നും കോൺഗ്രസിന് കമ്യൂണിസ്റ്റ് പാർട്ടികളോടുള്ള വിരോധം കാലഹരണപ്പെട്ട ചിന്താഗതിയാണെന്നും പി.സി.ചാക്കോ പറഞ്ഞു.

Tags