പയ്യോളിയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
payyolitrainaccidentdeath

പയ്യോളിയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പാലയാട് കോമാട് കുനി അഭിരാം (19) ആണ് മരിച്ചത്.ശനിയാഴ്ച്ച രാത്രി 8:30 ഓടെ പയ്യോളി റെയില്‍വേ ഗേറ്റിന് സമീപം റെയില്‍വേ ട്രാക്ക് ക്രോസ്സ് ചെയ്യവെ കണ്ണൂര്‍ ഭാഗത്ത് നിന്നും വന്ന ട്രെയിന്‍ തട്ടിയാണ് അപകടം സംഭവിച്ചത്.

ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഭിരാമും സുഹൃത്തുക്കളും ആലപ്പുഴയില്‍ നിന്ന് വരികയായിരുന്നു. പയ്യോളി സബ് ട്രഷറി ജീവനക്കാരന്‍ ബാബുവിന്റെയും ഷീബയുടെയും ഏക മകനാണ് അഭിരാം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.

Share this story