കാര്‍യാത്രക്കാരെ തട്ടിക്കൊണ്ടുപോയ കേസ്: സ്വര്‍ണ്ണക്കടത്തുമായി ബന്ധം അക്രമികളെത്തിയ വാഹനങ്ങള്‍ കണ്ടെത്താന്‍ ശ്രമം
payyoli policestationകോഴിക്കോട്: പയ്യോളിയില്‍ കഴിഞ്ഞദിവസം കാര്‍ യാത്രക്കാരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പരാതിക്കാരുടെ മൊഴിയെടുപ്പ് തുടരുന്നു. മര്‍ദനത്തിനിരയായ കാര്‍ ഡ്രൈവര്‍ മലപ്പുറം വേങ്ങര സ്വദേശി വിഷ്ണു, കാറിലുണ്ടായിരുന്ന ഗഫൂര്‍, അശോകന്‍, കൃഷ്ണന്‍, ഷാജി എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തുന്നത്. പരാതിക്കാരെ ഒന്നിച്ചും തനിച്ചും  ഇരുത്തിയാണ് മൊഴിയെടുക്കുന്നത്. മൊഴികളില്‍ വൈരുദ്ധ്യമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 

അക്രമി സംഘമെത്തിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ച് വാഹനങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. മലപ്പുറം, മണ്ണാര്‍ക്കാട് മേഖലകളിലാണ് അന്വേഷണം.  പ്രതികള്‍ക്കെതിരെ വധശ്രമത്തിന് പുറമേ തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കണ്ടാലറിയാവുന്ന 6 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

Share this story