ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

dead

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി മരിച്ചു. പുന്നപ്ര അഞ്ചില്‍ വീട്ടില്‍ ഉമൈബ (70) ആണ് മരിച്ചത്. ചികിത്സാ പിഴവെന്ന് ആരോപിച്ച് മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും പുലര്‍ച്ചെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു പ്രതിഷേധം. സ്‌ട്രോക്ക് വന്ന് ചികിത്സ തേടിയിരുന്ന ആളാണ് ഉമൈബ. പനിയെ തുടര്‍ന്ന് 20 ദിവസം ഇവര്‍ ചികിത്സയില്‍ കഴിഞ്ഞു.
സ്ഥിതി ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മതിയായ ചികിത്സ കിട്ടാത്തതാണ് സ്ഥിതി ഗുരുതരമാകാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ചികിത്സാ പിഴവ് അന്വേഷിക്കുമെന്ന ആശുപത്രി സൂപ്രണ്ടിന്റെ ഉറപ്പില്‍ മൃതദേഹം വച്ചുള്ള പ്രതിഷേധം അവസാനിപ്പിച്ചു.

Tags