പത്തനംതിട്ട പീഡനം ; മൂന്നു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

arrest1
arrest1

വെള്ളിയാഴ്ച ഇലവന്തിട്ട പൊലീസ് സ്റ്റേഷനിലാണ് രണ്ടു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തത്.

കായിക താരമായ പെണ്‍കുട്ടിയുടെ പീഡന പരാതിയില്‍ പൊലീസ് മൂന്നു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. വെള്ളിയാഴ്ച ഇലവന്തിട്ട പൊലീസ് സ്റ്റേഷനിലാണ് രണ്ടു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തത്.

ഒരു കേസ് കൂട്ട ബലാത്സംഗത്തിനും രണ്ടാമത്തെ കേസ് വാഹനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചതിനുമാണ്. വെള്ളിയാഴ്ച അറസ്റ്റ് ചെയ്യപ്പെട്ട അഞ്ചുപേരില്‍ നാലുപേര്‍ക്കെതിരെ ബലാത്സംഗത്തിനും മറ്റൊരാള്‍ക്കെതിരെ കാറില്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചു എന്നതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അന്വേഷണത്തിന്റെ ഭാഗമായി ഇന്നു പത്തു പേരെ കസ്റ്റഡിയിലെടുത്തിരുന്നു.
 

Tags