പത്തനംതിട്ടയിൽ പന്ത്രണ്ടുകാരൻ സ്കൂൾ ഹോസ്റ്റലിൽ ലൈംഗിക പീഡനത്തിനിരയായി
Kannur rape case turning point Girl's father accused in POCSO case
പതിനഞ്ച് വയസ് പ്രായമുള്ള സീനിയർ വിദ്യാർത്ഥികളാണ് ഹോസ്റ്റലിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന്

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ പന്ത്രണ്ടു വയസുകാരനെ മുതിർന്ന വിദ്യാർത്ഥികൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. തിരുവല്ലയിലെ സ്വകാര്യ സ്കൂളിലെ ഹോസ്റ്റലിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.

 പതിനഞ്ച് വയസ് പ്രായമുള്ള സീനിയർ വിദ്യാർത്ഥികളാണ് ഹോസ്റ്റലിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നതായും കുട്ടിയുടെ അമ്മ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്.

തിരുവല്ല പൊലീസ് പരാതി സ്വീകരിച്ചു. ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് പരാതി കൈമാറാനാണ് പൊലീസ് തീരുമാനം.

Share this story