പത്തനംതിട്ടയിൽ കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

DROWNED TO DEATH
DROWNED TO DEATH

പത്തനംതിട്ട : കിടങ്ങന്നൂരിലെ കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. മെഴുവേലി സ്വദേശി അഭിരാജ്, അനന്തു നാഥ് എന്നിവരാണ് മരിച്ചത്.

ഇന്നലെ കനാലിന് സമീപത്തുനിന്ന് ഇവരുടെ വസ്ത്രങ്ങൾ കണ്ടെത്തിയതിന് പിന്നാലെ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. കനാലിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാണാതായി എന്ന സംശയത്തിലായിരുന്നു തിരച്ചിൽ.

എന്നാൽ ഇവരെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കിടങ്ങന്നൂർ നാക്കാലിക്കൽ എസ്.വി.ജി. എച്ച്.എസിലെ വിദ്യാർത്ഥികളായിരുന്നു ഇരുവരും.

Tags