തിരുവല്ല റവന്യു ടവറിലെ ലിഫ്റ്റിൽ തിങ്കളാഴ്ചയും യാത്രക്കാർ കുടുങ്ങി

google news
തിരുവല്ല റവന്യു ടവറിലെ ലിഫ്റ്റിൽ തിങ്കളാഴ്ചയും യാത്രക്കാർ കുടുങ്ങി

തിരുവല്ല: റവന്യു ടവറിലെ ലിഫ്റ്റിൽ തിങ്കളാഴ്ചയും യാത്രക്കാർ കുടുങ്ങി.  ലിഫ്റ്റിൽ കുടുങ്ങിയ രണ്ട് സ്ത്രീകളും നാലു പുരുഷന്മാരും 6 യാത്രക്കാരെ അഗ്നി രക്ഷാ സേനയെത്തി പുറത്ത് എത്തിച്ചു. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. മൂന്ന് നാല് നിലകൾക്ക് ഇടയിലായാണ് ലിഫ്റ്റ് പണിമുടക്കിയത്. 15 മിനിറ്റോളം നേരം ലിഫ്റ്റിൽ കുടുങ്ങിയ യാത്രക്കാരെ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ ചേർന്ന് രണ്ടാം നിലയിലേക്ക് കസേര ഉപയോഗിച്ച്
പുറത്ത് എത്തിക്കുകയായിരുന്നു. അറ്റകുറ്റപ്പണി നടത്തുന്നതിനായി ലിഫ്റ്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇത് നാലാം തവണയാണ് റവന്യൂ ടവറിലെ ലിഫ്റ്റിൽ യാത്രക്കാർ കുടുങ്ങുന്നത്.

Tags