ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന്​ യാത്രികൻ കല്ലടയാറ്റിലേക്ക് തെറിച്ചുവീണു

google news
train on bridge

ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കണ്ണങ്കാട്ട് പാലത്തിൽവെച്ച് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന്​ യാത്രികൻ കല്ലടയാറ്റിലേക്ക് തെറിച്ചുവീണു. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ശബരി എക്സ്​പ്രസിൽ യാത്ര ചെയ്തയാളാണ് കണ്ണങ്കാട്ട് കടവ് പാലത്തി‍െൻറ മധ്യഭാഗത്തുവെച്ച് കല്ലടയാറ്റിലേക്ക് തെറിച്ചുവീണത്. ആറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ചൊവ്വാഴ്ച വൈകീട്ട്​ 3.30ഓടെയാണ് സംഭവം. ട്രെയിനിൽ തിരക്കുണ്ടായിരുന്നു. വാതിൽക്കൽ ഇരുന്നയാളാണ് അപകടത്തിൽപ്പെട്ടത്. സഹയാത്രികരാണ് ആർ.പി.എഫിനെ വിവരമറിയിച്ചത്. ശാസ്താംകോട്ട അഗ്നി രക്ഷാസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രിയായതോടെ തിരച്ചിൽ നിർത്തിവെച്ചു.

Tags