“മുകേഷിനെതിരായ ആരോപണത്തിൽ പാർട്ടി പ്രതിരോധത്തിലല്ല,പല പ്രതിഷേധങ്ങളും രാഷ്ട്രീയപ്രേരിതം കൃത്യമായ അന്വേഷണം നടത്തും”- മന്ത്രി കെഎൻ ബാലഗോപാൽ
Aug 28, 2024, 18:02 IST
പാർട്ടിയും സർക്കാരും മുകേഷ് വിഷയത്തിൽ നിലപാട് അറിയിച്ചതാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇപ്പോൾ നടക്കുന്ന പല പ്രതിഷേധങ്ങളും രാഷ്ട്രീയപ്രേരിതമാണ്. ഇക്കാര്യത്തിൽ പുകമറ സൃഷ്ടിച്ച് കലാപവും ബഹളവും ഉണ്ടാക്കുന്നത് ശരിയല്ല എന്നും മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗവൺമെന്റ് ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. ലഭിച്ചിട്ടുള്ള പരാതികളിൽ അന്വേഷണം നടക്കുന്നുമുണ്ട്. മുകേഷ് വിഷയത്തിൽ പാർട്ടി പ്രതിരോധത്തിൽ അല്ലെന്നും മന്ത്രി മന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി.