പറവൂരിൽ നാലാം ക്ലാസുകാരി പുഴയില്‍ വീണ് മരിച്ചു

google news
death

കൊച്ചി : പുഴയിൽ വീണ് നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു. രണ്ട് കുട്ടികളെ കാണാതായി. പറവൂര്‍ തട്ടുകടവ് പാലത്തിന് സമീപം പുഴയില്‍ വീണാണ് നാലാംക്ലാസ് വിദ്യാര്‍ഥിനി മരിച്ചത്. കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ രാത്രി വൈകിയും തുടരുകയാണ്. നാലും അഞ്ചും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണിത്.

വടക്കന്‍ പറവൂരില്‍ ചെറിയ പല്ലന്‍തുരുത്തില്‍ മുസ്‌രിസ് പൈതൃക ബോട്ട് ജെട്ടിക്ക് സമീപത്താണ് കുട്ടികളെ കാണാതായത്.

ബന്ധുവീട്ടില്‍ താമസിക്കാനെത്തിയ കുട്ടികള്‍ ഉച്ചയോടെ പുഴയ്ക്കരിലേക്ക് പോവുകയായിരുന്നു. കുട്ടികള്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ പുഴക്കരയില്‍ കുട്ടികളുടെ സൈക്കിളും വസ്ത്രങ്ങളും നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി 7.45- ഓടെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം ലഭിച്ചത്. ഫയര്‍ഫോഴ്‌സിന്റെ മുങ്ങല്‍ വിദഗ്ധരടക്കം തിരച്ചിലിന് നേതൃത്വം നല്‍കുന്നുണ്ട്. മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Tags