പാലക്കാട് ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം

google news
death

പാലക്കാട്: താഴേക്കോട്ടുകാവില്‍ വേലമഹോത്സവത്തിന് എഴുന്നള്ളിക്കുന്നതിനായി കൊണ്ടുവന്ന ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം. കുനിശ്ശേരി കൂട്ടാല സ്വദേശി ദേവന്‍ (58) ആണ് മരിച്ചത്. ചാത്തപുരം ബാബു എന്ന ആനയുടെ ഒന്നാം പാപ്പാനാണ് ദേവന്‍.

ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ദേവനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം സംഭവിച്ചത്.ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയുടെയും ലോറിയില്‍ സ്ഥാപിച്ച ഇരുമ്പ് കമ്പിയുടെയും ഇടയില്‍ കുടുങ്ങി മരണം സംഭവിക്കുകയായിരുന്നു.
 

Tags