
തിരുവനന്തപുരം : സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന യുവാവിനെ ഒടുവില്‍ നാട്ടുകാര്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ മലയാമടം പ്രദേശത്താണ് സംഭവം.ഉണ്ണി എന്ന പേരില്‍ അറിയപ്പെടുന്ന പ്രദേശവാസിയായ യുവാവാണ് സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചിരുന്നത്. ഇയാളുടെ വീട്ടില്‍ നിന്നും സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ വലിയ ശേഖരമാണ് നാട്ടുകാര്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഇത് തിരിച്ചറിഞ്ഞതിന് പിന്നാലെ ഉണ്ണി ഒളിവില്‍ പോയിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പ്രദേശത്തെ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ഇയാള്‍ മോഷ്ടിച്ചിരുന്നു. പുറത്തുപറയാനുള്ള മടി മൂലം സ്ത്രീകളാരും തന്നെ സംഭവം പോലീസിനെ അറിയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രിയില്‍ കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിലെ 8-ാം വാര്‍ഡിലെ ഒരു വീട്ടില്‍ അടിവസ്ത്രം മോഷ്ടിക്കാനെത്തിയ യുവാവിനെ നാട്ടുകാര്‍ തിരിച്ചറിഞ്ഞു. നാട്ടുകാര്‍ പിന്തുടരുന്നത് കണ്ട യുവാവ് ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് യുവാവിന്റെ വീട്ടില്‍ പരിശോധന നടത്തിയ നാട്ടുകാര്‍ പലയിടങ്ങളില്‍ നിന്നായി ഇയാള്‍ മോഷ്ടിച്ച അടിവസ്ത്രങ്ങളുടെ ശേഖരം കണ്ടെത്തി. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് പരിസരത്തെ ഒരു വീട്ടിലെ അടുക്കളയില്‍ കയറി ഇയാള്‍ ഭക്ഷണം മോഷ്ടിച്ചിരുന്നു, ഗേറ്റ് പൂട്ടിയിട്ടതിനാല്‍ മതില് ചാടിയാണ് ഇയാള്‍ അകത്ത് കയറിയത്. കൂടാതെ വീട്ടില്‍ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങളും മോഷ്ടാവ് കൊണ്ടുപോയിരുന്നതായി ഗൃഹനാഥ പറഞ്ഞു. സംഭവത്തിന് ശേഷം പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തി മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം യുവാവിനെ തിരിച്ചറിഞ്ഞത്.പലപ്രായത്തിലുള്ള സ്ത്രീകളുടെ അടിവസ്ത്രങ്ങളാണ് വീട്ടില്‍ നിന്ന് നാട്ടുകാര്‍ കണ്ടെത്തിയത്. യുവാവിനെ കണ്ടെത്തി ആവശ്യമായ കൗണ്‍സിലിങ് നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.