പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് യുവതിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു

google news
panthirankav

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസില്‍ പൊലീസ് യുവതിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. 

കേസില്‍ പൊലീസ് ഇതുവരെയായി ആകെ ഏഴു പേരുടെ മൊഴിയെടുത്തു. പെണ്‍കുട്ടിയുടെ പറവൂരിലെ വീട്ടില്‍ എത്തിയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. യുവതി, അച്ഛന്‍, അമ്മ, സഹോദരന്‍, ബന്ധുക്കള്‍ എന്നിവരുടെ മൊഴിയാണ് എടുത്തത്. വിശദമായ മൊഴി രേഖപ്പെടുത്തിയെന്ന് ഫറോക്ക് എസിപി പറഞ്ഞു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയെന്ന് യുവതിയുടെ കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതി എവിടെ മുങ്ങിയാലും പൊലീസ് കണ്ടുപിടിക്കും എന്ന വിശ്വാസമുണ്ട്. സര്‍ക്കാര്‍ വിഷയത്തില്‍ ഊര്‍ജ്ജിതമായി ഇടപെട്ടു. മുഖ്യമന്ത്രിക്കും ഡിജിപിക്കും നന്ദിയെന്നും പെണ്‍കുട്ടിയുടെ കുടുംബം പ്രതികരിച്ചു.

Tags