'ആനി രാജ പറയുന്നത് പറഞ്ഞോട്ടെ, സിപിഐയിൽ നിലപാട് പറയേണ്ടത് പാർട്ടി സെക്രട്ടറിയാണ്' : പന്ന്യൻ രവീന്ദ്രൻ
Aug 30, 2024, 22:57 IST
ആലപ്പുഴ: മുകേഷിന്റെ രാജി വിഷയത്തിൽ ആനി രാജയെ തള്ളി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. പൊതുവിഷയങ്ങളിൽ പാർട്ടി സെക്രട്ടറിയുടെ വാക്കിനപ്പുറത്തേക്കില്ലെന്നായിരുന്നു പന്ന്യന്റെ പ്രതികരണം. നിലപാട് പറയേണ്ടത് പാർട്ടി സെക്രട്ടറിയാണ്.
എന്തെങ്കിലും തരത്തിൽ നിലപാട് പറഞ്ഞിട്ടില്ലെങ്കിൽ അത് പിന്നീട് പറയും. ആനി രാജ പറയുന്നത് പറഞ്ഞോട്ടെ, സിപിഐയിൽ നിലപാട് പറയേണ്ടത് പാർട്ടി സെക്രട്ടറിയാണെന്നും പന്ന്യൻ രവീന്ദ്രൻ പ്രതികരിച്ചു.